Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 4:25 am

Menu

Published on December 5, 2014 at 9:53 am

പഞ്ചാബിൽ കണ്ണ് ശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്

60-patients-lose-vision-after-operation-at-eye-camp-in-punjab

അമൃത്സര്‍: പഞ്ചാബിൽ കണ്ണ് ശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു . ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പ് സന്നദ്ധ സംഘടന നടത്തിയ ക്യാമ്പിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. ക്യാമ്പിൽ അമൃത്സര്‍, ഗുര്‍ദാസ്പുര്‍ ജില്ലകളില്‍ നിന്ന് 60 വയസിനുമേല്‍ പ്രായമുള്ള സാധാരണക്കാരാണ് പങ്കെടുത്തിരുന്നത്. 60 പേരെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കയാണ്. കാഴ്ച നഷ്ടപ്പെട്ട 16 പേര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധികൃതരുടെ അനുവാദം വാങ്ങുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ ക്യാമ്പ് സംഘടിപ്പിച്ചവര്‍ പാലിച്ചില്ലെന്നും പരാതികളുണ്ട്. പോലീസ് സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News