Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 11:49 am

Menu

Published on December 5, 2014 at 2:10 pm

കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ രാഹുല്‍ഗാന്ധിയുടെ വായമൂടിക്കെട്ടി പ്രതിഷേധം

congress-vice-president-rahul-gandhiwith-a-black-band-around-his-mouth

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ രാഹുല്‍ഗാന്ധിയുടെ വായമൂടിക്കെട്ടി പ്രതിഷേധം. പാര്‍ലമെന്‍റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ കറുത്ത തുണി കൊണ്ട് വായമൂടിക്കെട്ടിയാണ് പ്രതിഷേധം നടത്തിയത്.രാഹുലിനൊപ്പം മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തിൽ പങ്കെടുത്തു. മന്ത്രിയുടെ ക്ഷമാപണം സ്വീകരിച്ച് സഭാ നടപടികളുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാജ്യസഭയിലും മോദി ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പാര്‍ലമെന്റില്‍ ജനാധിപത്യ ചര്‍ച്ചകള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങിനിടെ രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമായിരുന്നു സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പരാമര്‍ശം. രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ടു ചെയ്യുന്നോ അതോ അവിശ്വാസികള്‍ക്ക് വോട്ടു ചെയ്യുന്നോ എന്നും സാധ്വി ജനങ്ങളോട് ചോദിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News