Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍ക്കോട്: കാസര്‍ക്കോട്ട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. : മംഗലാപുരത്ത് നിന്ന് ഇന്ധനവുമായി വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് കുമ്പളയില്‍ വെച്ച് മറിഞ്ഞത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സംഭരണശാലയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പാചകവാതകവുമായി വരികയായിരുന്ന ലോറിയാണ് കുമ്പള ഷിറിയയില്‍ അരിക്കൊടി പാലത്തിന് സമീപത്ത് വെച്ച് വയലിലേക്ക് മറിഞ്ഞത്. പുലര്‍ച്ചെ 12.45നായിരുന്നു അപകടം. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാരമായ പരിക്കുകളാണുള്ളത്. ഇന്ധനം ചോര്‍ന്നതിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു.അപകട ഭീഷണിയെത്തുടര്‍ന്ന് സമീപത്തു നിന്ന് നാട്ടുകാരെ ഒഴിപ്പിച്ചു. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ , കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന സേനാംഗങ്ങള്‍ ഇപ്പോൾ ചോര്‍ച്ച തടയാനുള്ള തീവ്ര ശ്രമത്തിലാണ്.
Leave a Reply