Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: കൊല്ലം അമൃതാനന്ദമയി മഠത്തിൽ അന്തേവാസി മരിച്ച നിലയിൽ. ജപ്പാന്‍ സ്വദേശി ഔചിചി ഈജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ കൂടെയുണ്ടായിരുന്ന അന്തേവാസി തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രിയാണ് ഇയാള്‍ മരിച്ചതെന്ന് സംശയിക്കുന്നു. 15 വര്‍ഷമായി അമൃതാനന്ദമയീ ഭക്തനും വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസിയുമാണ് മരിച്ച ഓഷി ഇജിയെ.മൃതദേഹം കരുനാഗപ്പള്ളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തേക്കുറിച്ച് മഠം വിശദീകരണം നൽകിയിട്ടില്ല.മഠവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. പഞ്ചാബ് സ്വദേശി സത്‌നാം സിങിന്റെ മരണവുമായി ബന്ധപ്പെട്ടും ദുരൂഹതകൾ നിലനിൽക്കുന്നതായി വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗെയിൽ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
Leave a Reply