Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:54 pm

Menu

Published on December 15, 2014 at 10:13 am

കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം

ldf-protest-niyamasabha-urgin-manis-resignation

തിരുവനന്തപുരം:ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. ബാനറുകളും പ്‌ളക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. കോടിയേരിബാലകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളം കൂട്ടുകയായിരുന്നു.മാണിക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് വിജിലന്‍സ് പരിശോധിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി സഭയില്‍ പറഞ്ഞു. ബഹളത്തിനിടെ നടുക്കളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞു. ബഹളം നിയന്ത്രിക്കാനാകാത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News