Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:57 pm

Menu

Published on December 17, 2014 at 9:49 am

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക്‌

ksrtc-bus-strike-in-trivandrum

തിരുവനന്തപുരം:   തിരുവനന്തപുരം ജില്ലയിൽ ഇന്ന്  കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക്‌. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.   പെന്‍ഷന്‍ വിതരണത്തിന് ശാശ്വത പരിഹാരം കാണുക, ശമ്പള വിതരണം കൃത്യമാക്കുക, സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, വര്‍ക്ക് ഷോപ്പുകളില്‍ കിടക്കുന്ന ബസുകള്‍ പുറത്തിറക്കുക, ജന്റം ബസുകള്‍ നിയന്ത്രിക്കുന്ന അര്‍ബന്‍ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരമാക്കുക, സ്വകാര്യ മേഖലയില്‍ നിന്നും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.  അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായിട്ടാണ് ജില്ലയില്‍ സൂചനാ സമരം നടത്തുന്നത്. സമരം ഒഴിവാക്കുന്നതിനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ട് അംഗീകൃത യൂണിയനുകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സര്‍വീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് നിര്‍ത്തും. ആവശ്യങ്ങള്‍സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സി.ഐ.ടി.യു അനുകൂല യൂണിയന്‍ അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News