Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഡി.വൈ.എഫ്.ഐ ആരംഭിച്ച വെബ്സൈറ്റ് ഹാക്ക് ചെയ്തു.ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 10ന് കൊച്ചി മിനി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആഷിക്ക് അബു- റിമാ കല്ലിങ്കൽ ദമ്പതികളാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയതത്. ജാതിക്കും മതത്തിനും അതീതമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ച ‘സെക്കുലർ മാട്രിമോണിയൽ’ എന്ന വെബ്സൈറ്റാണ് ആക്രമണത്തിനിരയായത്. ഇസ്ലാമിക് ആർമി എന്ന പേരിലാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.ഈ വെബ്സൈറ്റ് ആരംഭിക്കുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോൾ തന്നെ ഇതിനെതിരെ ഭീഷണികൾ ഉയർന്നിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ് മാട്രിമോണിയൽ സൈറ്റുമായി ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നത്.സൈറ്റ് ആരംഭിച്ച ദിവസം തന്നെ നിരവധി യുവതി യുവാക്കളാണ് ഇതിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളത്.പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് പരസ്പരം പരിചയപ്പെടുന്നതിനും അതുവഴി വിവാഹത്തിനും അവസരമൊരുക്കുകയാണ് സെക്കുലർ മാട്രിമോണിയലിൻറെ ലക്ഷ്യം.
Leave a Reply