Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്വീന്‍സ് ലാന്‍റ്: ആസ്‌ട്രേലിയയിലെ വടക്കന്‍ പട്ടണമായ കെയിന്‍സില്‍ എട്ട് കുട്ടികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കുത്തേറ്റ നിലയില്‍ ഒരു സ്ത്രീയെ കുറിച്ചുള്ള വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി വടക്കന്‍ തീരനഗരമായ കേണ്‍സിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് സ്ത്രീക്കൊപ്പം കുട്ടികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്.മരിച്ച കുട്ടികള്‍ ഒന്നര വയസ്സിനും 15 വയസിനും ഇടയിലുള്ളവരാണ്. കെയിന്‍സിലെ പ്രാന്തപ്രദേശമായ മനൂറയിലെ ഒരു വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് ക്വീന്‍സ്‌ലാന്‍ഡ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്.സംഭവത്തില്‍ പോലീസും ഡിക്ടറ്റീവും അന്വേഷണം ആരംഭിച്ചു.കൊല്ലപ്പെട്ട കുട്ടികളും യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കുട്ടികള്‍ സഹോദരങ്ങളാണെന്ന് പരുക്കേറ്റ യുവതിയുടെ ഒരു ബന്ധവെന്ന് അവകാശപ്പെടുന്ന സ്ത്രീ പറഞ്ഞു. സിഡ്‌നിയിലെ ഒരു കഫേയില്‍ ഇറാന്‍ വംശജന്‍ നിരവധി പേരെ ബന്ദിയാക്കിയതിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മോചിതയാകും മുന്‍പാണ് മറ്റൊരു കൂട്ടക്കൊല കൂടി അരങ്ങേറിയത്.
Leave a Reply