Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 12:53 pm

Menu

Published on June 12, 2013 at 5:22 am

പുന്നമടക്കായലില്‍ വള്ളംമറിഞ്ഞ് യുവതി മുങ്ങിമരിച്ചു

couple-missing-after-boat-overturns-in-alappuzha

പുന്നമടക്കായലില്‍ ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് ശിക്കാരവള്ളം മറിഞ്ഞ് മധുവിധു ആഘോഷിക്കാനെത്തിയ ദമ്പതിമാരില്‍ യുവതി മരിച്ചു. ഭര്‍ത്താവിനെ കാണാതായി. ആന്ധ്രാപ്രദേശ് വിശാഖപട്ടണം ഗല്ലാമതി എല്‍സിറ്റി നാഗമണി (23) ആണ് മരിച്ചത്. ഭര്‍ത്താവ് സാഗര്‍ സിയാദി(30)നെയാണ് കാണാതായത്.

പത്തുപേര്‍ക്ക് കയറാവുന്ന വള്ളത്തില്‍ ദമ്പതിമാര്‍ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. ആലപ്പുഴ സ്വദേശി ലാലപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് മറിഞ്ഞ ‘സുകുമാര്‍’ എന്ന വള്ളം. വീശിയടിച്ച കാറ്റില്‍പ്പെട്ട് വള്ളം മറിയുന്നതുകണ്ട് പിന്നിലുണ്ടായിരുന്ന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് നിര്‍ത്തി. ഇതില്‍നിന്ന് ലൈഫ് ബോയ ഇട്ടുകൊടുത്തെങ്കിലും നവദമ്പതിമാര്‍ വെള്ളത്തില്‍ മുങ്ങി. സംഭവംകണ്ട് മറ്റ്‌വള്ളക്കാരും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കാറ്റിനെത്തുടര്‍ന്ന് കായലില്‍ വെള്ളത്തള്ളലുമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News