Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍/റാഞ്ചി: ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മുകശ്മീരിലെ 20 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡിലെ 16 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.കഴിഞ്ഞ നാല് ഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ് ശതമാനമാണ് കശ്മീരില്‍ രേഖപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി താരാചന്ദ് അടക്കം 213 സ്ഥാനാര്‍ഥികളാണ് അഞ്ചാംഘട്ടത്തില്‍ കശ്മീരില്‍ ജനവിധിതേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കള്‍ ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. സമാധാനപരമായാണ് പ്രചാരണപരിപാടികള്‍ സമാപിച്ചത്.ഝാര്‍ഖണ്ഡില്‍ ജെ.എം.എം സ്വാധീനമേഖലയായ 16 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറനും അവസാനഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. ഡിസംബര്‍ 23ന് ഫലം പ്രഖ്യാപിക്കും.
Leave a Reply