Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോപാല്‍ഗഞ്ച്: ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ സില്‍ഖാ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക്. ജീന്‍സും മൊബൈല്‍ ഫോണും പെണ്‍കുട്ടികളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്രിന്രെ നേതൃത്വത്തിൽ നടന്ന ജനറൽ മീറ്റിംഗിലാണ് ഈ തീരുമാനമെടത്തത്. നിരോധനം അടിച്ചേൽപ്പിക്കാതെ പരസ്പര ധാരണയോടെ നടപ്പിലാക്കാനാണ് പഞ്ചായത്ത് തീരുമാനം. പെൺകുട്ടികൾക്ക് ജീൻസും മൊബൈൽ ഫോണും വാങ്ങിക്കൊടുക്കരുതെന്ന് രക്ഷിതാക്കളോട് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വരുന്ന പുതുവര്‍ഷം മുതലാണ് ജീന്‍സിനും മൊബൈലിനുമുള്ള വിലക്ക് നടപ്പിലാക്കുക.
Leave a Reply