Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്:ഇന്ത്യയ്ക്കാരുൾപ്പെടെ 239 പേരുമായി കാണാതായ മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവച്ചിട്ടതാണെന്നു വെളിപ്പെടുത്തല്‍.ആംഗ്ലോ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ നിഗല്‍ കാതോണ്‍ ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.ഈ വിവരങ്ങൾ സംബന്ധിച്ച പുസ്തകവും പുറത്തിറങ്ങാന്‍ പോകുകയാണ്.യുഎസ് തായ് പോര്‍വിമാനങ്ങള്‍ സംയുക്തമായി നടത്തിയിരുന്ന പരിശീലനത്തിനിടെ ഇതുവഴി പറന്ന മലേഷ്യന്‍ വിമാനത്തിന് വെടിയേറ്റതെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. ഇത് മറച്ചുവെക്കാന്‍ വേണ്ടി വിമാനം അന്വേഷിക്കുന്ന ദിശമാറ്റിയെന്നും പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അമേരിക്കയ്ക്കും മലേഷ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും പറയുന്നു.പുസ്തകത്തിലെ നിഗമനങ്ങള്‍ ശരിയാണെങ്കില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് എന്തു സംഭവിച്ചെന്ന് ബന്ധുക്കള്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ല. വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെടുന്ന സമയത്ത് തെക്കന്‍ ചൈന കടലില്‍ അമേരിക്കയും തായ്‌ലന്‍ഡും സംയുക്ത സൈനികാഭ്യാസം നടത്തുകയായിരുന്നു. തായ്‌ലന്‍ഡ് കടലിടുക്കിലാണ് വിമാനം വീണതെന്ന് ഒരു എണ്ണക്കിണര്‍ തൊഴിലാളിയുടെ ദൃക്‌സാക്ഷി വിവരണത്തെ അടിസ്ഥാനമാക്കി നിഗല്‍ സമര്‍ഥിക്കുന്നു.അബദ്ധത്തിലാണ് വിമാനം വെടിവച്ചിട്ടത്. അതു സംഭവിക്കാം. സ്വാഭാവികമായും അന്താരാഷ്ര്ട പ്രത്യാഘാതങ്ങള്‍ ഭയന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്. അമേരിക്കയ്ക്കും മലേഷ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ദിശ തെറ്റിക്കാന്‍ വ്യാജ ബ്ലാക്ക് ബോക്‌സ് ഓസ്ട്രിലയയ്ക്കടുത്ത് കടലില്‍ നിക്ഷേപിച്ചതായിരിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനിയും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കാത്തത് വിമാനം അവിടെയല്ല വീണത് എന്നതിനാലാണെന്നും നിഗല്‍ വാദിക്കുന്നു. അടുത്തയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. അതേസമയം വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ രോഷത്തോടെയാണ് പുസ്തകത്തോടു പ്രതികരിക്കുന്നത്. ഇന്തോനേഷ്യന്‍ സര്‍ക്കാറും വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. വിമാനം ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് തകര്‍ന്ന് വീണിട്ടുണ്ടാകാം എന്നും ഒളിപ്പിച്ചിരിക്കാമെന്നും നിഗമനങ്ങള്‍ വന്നു. ഇതിനു ബലമെകി വിമാനത്തിലെ യാത്രക്കാരെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് റഷ്യന്‍ ഇന്റലിജന്‍സ് കണ്ടെത്തിയതായി മലേഷ്യന്‍ പത്രം അടുത്തിടെ വാര്‍ത്തയും പുറത്തുവിട്ടിരുന്നു.
–
–
Leave a Reply