Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്: ലോകത്ത് ഏബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,500 കടന്നതായി ലോകാരോഗ്യ സംഘടന. ലോകത്ത് ഇതുവരെ 19,340 പേര്‍ എബോള ബാധിതരാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിറാലിയോണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്ങിയത്.ലൈബീരിയയില്‍ 3,346 പേരും സിറാലിയോണില്‍ 2,477 പേരും എബോള ബാധിച്ച് മരിച്ചതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സിറാലിയോണില്‍ 8,759 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലൈബീരിയയില്‍ 7,819 പേര്‍ക്കും രോഗം ബാധിച്ചു. എബോള വൈറസ് ബാധ നിയന്ത്രിക്കാനായില്ളെങ്കില്‍ മരണസംഖ്യ 20,000 കടക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Leave a Reply