Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശി ഷേമ അലക്‌സാണ്ടറാണ് വധു.ഇന്ന് രാവിലെ 7.30ന് കൊച്ചിയിലെ അനൂപിന്റെ വീട്ടില്‍ വച്ചായിരുന്ന വിവാഹം. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ വാർത്ത അനൂപ് തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഒപ്പം ഇരുവരുടെയും ഫോട്ടോയും ഉണ്ട്. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടിൽ പി. ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്.
Leave a Reply