Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 12:27 pm

Menu

Published on December 27, 2014 at 10:32 am

ഇറാക്കിൽ ഐഎസ്‌ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു

isis-claims-iraq-suicide-bombing-that-killed-38

ബാഗ്ദാദ് : ഇറാക്കിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. ഇറാക്ക്‌ തലസ്ഥാനമായ ബാഗ്‌ദാദിന്‌ തെക്കുമാറിയാണ്‌ സ്‌ഫോടനം ഉണ്ടായത്‌.ഐഎസിന്‍റെ തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്ന സുന്നികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.  ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌ സുന്നി വിഭാഗക്കാരാണ്‌. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഓൺലൈൻ സന്ദേശത്തിലൂടെയാണ് ഐഎസ് ഏറ്റെടുത്തത്. ജിഹാദിനെതിരെ ആരെല്ലാം ശബ്‌ദം ഉയര്‍ത്തിയാലും അവരുടെയെല്ലാം സ്ഥിതി ഇതു തന്നെയായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ്‌ നൽകി.മെയ്‌ഥീനിയ ജില്ലയിലും ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ ആകെ 56 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News