Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 12:23 pm

Menu

Published on December 31, 2014 at 2:15 pm

പെട്രോൾ,ഡീസൽ വില വീണ്ടും കുറയാൻ സാധ്യത

petrol-diesel-prices-likely-to-be-slashed

ദില്ലി: രാജ്യത്തെ പെട്രോൾ,ഡീസൽ വില വീണ്ടും കുറയാൻ സാധ്യത.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില വീണ്ടും എണ്ണകമ്പനികള്‍ കുറക്കുന്നത്. വില കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയാന്‍ എണ്ണ കമ്പനി പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. പുതുക്കിയ വില ഇന്ന് രാത്രി മുതല്‍ നിലവില്‍ വന്നേക്കും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി എണ്ണകമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചുവരികയാണ്. ജൂലായ് മുതല്‍ ഇതുവരെ പെട്രോള്‍ വിലയില്‍ 12 രൂപയുടെയും ഡീസല്‍ വിലയില്‍ 8 രൂപ 50 പൈസയുടെയും കുറവ് വരുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News