Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 10:25 pm

Menu

Published on January 1, 2015 at 10:52 am

അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്

pakistan-violates-ceasefire-again-2

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ജമ്മു അതിര്‍ത്തിയിലെ 12 ഇന്ത്യന്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ ഇന്ന് പുലർച്ചെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ബുധനാഴ്ച രാത്രി അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പ്രകോപനമൊന്നും കൂടാതെയാണ് പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്. സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമായിരുന്നു ഇന്നലെ വെടിവെപ്പുണ്ടായത്. ആക്രമണത്തിന് അനുയോജ്യമായ മറുപടി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ഇരട്ടിശക്തിയില്‍ തിരിച്ചടിക്കണമെന്നും പിന്മാറരുതെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ സേനക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News