Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 12:38 am

Menu

Published on January 2, 2015 at 10:37 am

റോജി റോയിയുടെ മരണം: കിംസ് നഴ്‌സിങ് കോളജിനെയും അധികൃതരെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ റിപ്പോർട്ട്

police-report-faults-nursing-college-for-suicide-of-student

തിരുവനതപുരം : കിംസ് ആശുപത്രിയുടെ പത്താംനിലയില്‍നിന്ന് നേഴ്സിങ് വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ വീണ് മരിച്ച സംഭവത്തില്‍ കിംസ് നേഴ്സിങ് കോളേജ് അധികൃതര്‍ക്കെതിരെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം റാഗിങ്ങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ സ്വീകരിക്കേണ്ട നടപടികളിലെ പാളിച്ചയും പരാതി കൈകാര്യംചെയ്തതിലെ വീഴ്ചയുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കിംസ് നഴ്‌സിങ് കോളജിന്റെ വട്ടിയൂര്‍ക്കാവിലെ ഹോസ്റ്റലിലുണ്ടായ സംഭവങ്ങളാണ് റോജി റോയി എന്ന 18കാരിയുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികളോട് പേര് ചോദിച്ച് ആക്ഷേപിക്കും വിധം സംസാരിച്ചു, കൂടാതെ തുറിച്ചുനോക്കുന്നു എന്നിങ്ങനെ രണ്ട് കാര്യങ്ങളാണ് റോജിക്കെതിരെ പരാതിയായി ഉയര്‍ന്നത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്ത വിഷയം പിന്നീട് കോളജ് വൈസ് പ്രിന്‍സിപ്പലും ക്ലാസ് കോര്‍ഡിനേറ്ററും ഇടപെട്ട് റാഗിങ് പരാതിയായി എഴുതി വാങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ റോജിയെ കിംസ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരുടെ മുന്നില്‍വച്ച് പരുഷമായി ചോദ്യംചെയ്യുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. സ്വന്തം ഭാഗം വിശദീകരിക്കാന്‍ അനുവദിക്കാതെ റോജിക്ക് സാമാന്യനീതി നിഷേധിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ. ബൈജു പറയുന്നു. ഇതിനെക്കാളുപരി കണ്ണുകാണാനും ചെവികേള്‍ക്കാനും വയ്യാത്ത മാതാപിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്താനും തീരുമാനിച്ചത് റോജിക്ക് താങ്ങാനായില്ല. തൊട്ടുപിന്നാലെയാണ് ആശുപത്രി കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി റോജി ജീവനൊടുക്കിയത്- റിപ്പോര്‍ട്ടില്‍ പറയുന്നു.പഠനത്തില്‍ മിടുക്കിയായിരുന്നു റോജി റോയി. പാട്ട് പാടുമായിരുന്നു. ഇങ്ങനെയെല്ലാം ഹോസ്റ്റലിലും കോളജിലും നല്ല നിലയില്‍ നിന്ന കുട്ടിയെക്കുറിച്ച് പരാതി ഉണ്ടായപ്പോള്‍ വേണ്ട ജാഗ്രതയിലല്ല കൈകാര്യം ചെയ്തത്. പരാതിയുടെ പേരില്‍ തന്നെ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കില്ലെന്ന് റോജി ഭയന്നു. അങ്ങനെ വന്ന് മാതാപിതാക്കളെ വേദനിപ്പിക്കുന്ന സ്ഥിതി ഉണ്ടായാല്‍ ജീവനൊടുക്കും എന്ന് തന്നെ കുട്ടി പറഞ്ഞിരുന്നുവെന്നും ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റോജിയുടെ മരണത്തെക്കുറിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ്  പോലീസ് അന്വേഷണം. സോഷ്യല്‍ മീഡിയ വഴിയടക്കം പ്രതിഷേധം വ്യാപിക്കുകയുമാണ്. ഇതിനിടെയാണ് നഴ്‌സിങ് കൗണ്‍സില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയായി  പോലീസ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News