Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 3:37 am

Menu

Published on January 3, 2015 at 11:37 am

ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട്;രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം

another-boat-of-terrorists-get-away

ന്യൂഡല്‍ഹി:  സ്ഫോടക വസ്തുക്കളുമായി പാക്കിസ്ഥാനില്‍ നിന്നെത്തിയ മൂന്നു മത്സ്യബന്ധന ബോട്ടുകളില്‍ ഒരെണ്ണം കൂടി ഗുജറാത്ത് തീരത്തു നിന്നും തീരസംരക്ഷണസേന കണ്ടെത്തി..ഇതിലൊരെണ്ണമാണ് തീരസംരക്ഷണ സേന പിടിക്കുമെന്ന് ഉറപ്പായതിനെ തുടർന്ന് കത്തിച്ച് തകർത്തത്. മൂന്നാമത്തെ  ബോട്ടിനായി തെരച്ചിൽ തുടരുകയാണ്. പൊട്ടിത്തെറിച്ച ബോട്ട് ഗുജറാത്ത് തീരത്ത് എത്തിയ അതേസമയത്തു തന്നെയാണ് രണ്ടാമത്തെ ബോട്ടും എത്തിയത്. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനങ്ങളാണ് പോർബന്തറിൽ രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്. എന്നാൽ ആദ്യ ബോട്ടിനെ പിന്തുടരുന്നതിനിടെ രണ്ടാമത്തെ ബോട്ട് കടന്നു കളയുകയായിരുന്നു എന്നാണ് സൂചന.തകര്‍ത്ത ബോട്ടില്‍നിന്ന് ഭീകരര്‍ രണ്ടാമത്തെ ബോട്ടില്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുണ്ട്.ഭീകരാക്രണശ്രമമാണ് നടന്നതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും ആരാണ് നീക്കത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. ലഷ്‌കര്‍ ഇ തോയിബയാണ് ആയുധനീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഡിസംബർ 31നാണ് മൂന്ന്    ബോട്ടുകളും ഗുജറാത്ത് തീരത്ത് എത്തിയത്. തകർന്ന ബോട്ടിനെ തടയാൻ കോസ്റ്റ്ഗാർഡ് ശ്രമിക്കുന്നത് മനസിലാക്കിയ രണ്ടാമത്തെ ബോട്ട് പാകിസ്ഥാന്റെ സമുദ്രാതിർത്തിയിലേക്ക് പിൻവാങ്ങുകയായിരുന്നു. അതിനു മുന്പ് വരെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുമായി ഇടപഴകാൻ രണ്ടാമത്തെ ബോട്ടിലുള്ളവർ ശ്രമിച്ചിരുന്നു.ഇന്ത്യയില്‍ ആക്രമണം നടത്താന്‍ വിവിധ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി നേരത്തെ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കറാച്ചിയില്‍നിന്ന് ഒരു കപ്പല്‍ വരുന്നുവെന്നാണ് ആദ്യം ഇന്റലിജന്‍സ് ഏജന്‍സികള്‍ മനസ്സിലാക്കിയത്. ഡിസംബര്‍ 20ന് കറാച്ചി കേന്ദ്രീകരിച്ച് നടന്ന ചില രഹസ്യ ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍നിന്നാണ് ഈ വിവരം കിട്ടിയത്. എന്നാല്‍ ആര്, ആര്‍ക്കുവേണ്ടിയാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിയത് എന്നതിനേക്കുറിച്ച് സൂചനയില്ല.ഇന്ത്യന്‍ തീരത്ത് എത്തുന്ന കാര്യം ഈ സംഭാഷണങ്ങളില്‍ സൂചിപ്പിക്കുന്നുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യയിലെത്തുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സംഭവമുണ്ടായത് നയതന്ത്രരംഗത്ത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News