Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 9:40 pm

Menu

Published on January 3, 2015 at 11:42 am

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് മോടികൂട്ടാൻ ലാലിസം

national-games-opening-ceremony-ends-with-lalisam

ദേശീയ ഗെയിംസിന്റെ  ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാലിന്റെ മ്യൂസിക്കല്‍ ബാന്‍ഡായ ലാലിസത്തിന്റെ സംഗീത പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലെ അവസാന പരിപാടിയായാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലാലിസം അരങ്ങേറുന്നത്.മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേർ അണിനിരക്കുന്ന തായമ്പക, കരുണാകരമൂർത്തിയുടെ തകിൽ വാദനം, നടൻ വിനീത് നയിക്കുന്ന ‘വാർ ക്രൈ’ എന്ന നൃത്താവിഷ്കാരം എന്നിവയും മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും.ലാലിസം എന്ന മ്യൂസിക് ബാൻഡിന്റെ അരങ്ങേറ്റ പരിപാടിക്കു കൂടിയാണ് കാര്യവട്ടം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തിരശീല ഉയരുന്നത്. ഗെയിംസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ബാൻഡിന്റെ പ്രത്യേക സംഗീത പരിപാടിക്ക് ‘ലാലിസം-ഇന്ത്യ പാടുന്നു’ എന്നാണ് പേര്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലൂടെ ഒരു സംഗീത യാത്രയും ഇന്ത്യൻ സിനിമയിലെ മഹാരഥന്മാർക്കുള്ള സ്മരണാഞ്ജലിയുമാണ് പ്രമേയം.പ്രശസ്ത ഗായകരായ ഹരിഹരൻ, ഉദിത്ത് നാരായണൻ, അങ്കിത് തിവാരി, അൽക യാഗ്നിക്, ഭൂമി ത്രിവേദി, കാർത്തിക്, എം.ജി. ശ്രീകുമാർ, സുജാത എന്നിവരും അണി നിരക്കും. രതീഷ് വേഗയാണ് പരിപാടിയുടെ സംഗീത സംവിധായകൻ. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി തനതു കേരളീയ കലാരൂപങ്ങളുടെ പ്രദർശനം 40 മിനിറ്റു നീണ്ടു നിൽക്കും. ടി.കെ. രാജീവ്കുമാറാണ് ദേശീയ ഗെയിംസ് ഉദ്ഘാടന, സമാപന പരിപാടികളുടെ ക്രിയേറ്റീവ് ഡയറക്ടർ. പ്രിയദർശനാണ് സെറിമണി കമ്മിറ്റി ചെയർമാൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News