Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ – റെയില്‍ ഗതാഗതം തടസപ്പെട്ടു. ഇതേതുടർന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദ് ചെയ്തു. 19 വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.രാജധാനി ഉള്‍പ്പടെ അറുപതോളം ട്രെയിനുകള്‍ വൈകിയോടുമെന്നാണ് അറിയുന്നത്. ആഭ്യന്തര വിമാനസര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഉച്ചയോടു കൂടി വ്യോമഗതാഗതം പുനരാരംഭിക്കും. ഡല്‍ഹി അടക്കം നിരവധി സ്ഥലങ്ങളിലെ റെയില്‍ ഗതാഗതവും തടസപ്പെട്ടു. രാവിലെ പാലം, ദ്വാരക, ഫരീദാബാദ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്.
Leave a Reply