Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:38 pm

Menu

Published on January 7, 2015 at 2:30 pm

ബംഗളൂരു സ്‌കൂളില്‍ വീണ്ടും പീഡനം; എട്ടു വയസ്സുകാരിയെ അധ്യാപകന്‍ ബലാല്‍സംഗം ചെയ്തു

child-raped-in-bangalore-school

ബംഗളൂരു:ബംഗളൂരു സ്‌കൂളില്‍ വീണ്ടും പീഡനം. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളില്‍ എട്ടു വയസ്സുകാരിയെ അധ്യാപകന്‍ ബലാല്‍സംഗം ചെയ്തതായാണ് പരാതി. രണ്ടാം ക്ലാസ്സുകാരിയായ വിദ്യാർഥിയെ സ്‌കൂളിലെ കായികാധ്യാപകനാണ് പീഡിപ്പിച്ചതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്കൂളിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധവുമായി തടിച്ചു കൂടിയ രക്ഷിതാക്കള്‍ സ്കൂളിനു നേരെ കല്ലെറിഞ്ഞു.ഇതോടെ രക്ഷിതാക്കളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കഴിഞ്ഞ വർഷം ബംഗളുരുവിലെ മൂന്ന് സ്കൂളുകളിലാണ് ഇത്തരം പീഡനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News