Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന് റോഡ് ടെയ്ലര് (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. എച്ച് ജി വെല്‍സിന്റെ സയന്‍സ് ഫിക്ഷന്‍ ക്ലാസിക്കായ ‘ദി ടൈം മിഷിന്’ എന്ന സിനിമയിലാണ് ആദ്യമായി പ്രധാനവേഷത്തിലെത്തുന്നത്. ആള്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ‘ദി ബേര്‍ഡ്സ്’, സയന്‍സ് ഫിക്ഷന്‍ സിനിമയായ’ദി ടൈം മിഷിന്’തുടങ്ങി നിരവധി ക്ലാസിക്ക് സിനിമളില്‍ മുഖ്യവേഷം ചെയ്തത് ഓസ്ട്രേലിയക്കാരനായ ടൈലറായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ ‘ഇന്‍ഗ്ലോറിയസ് ബാസ്റ്റേര്‍ഡ്സ് ‘ എന്ന ചിത്രത്തിലാണ് ടെയ്ലര് അവസാനമായി അഭിനയിച്ചത്.
Leave a Reply