Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 5:18 am

Menu

Published on January 10, 2015 at 10:25 am

ഗാനഗന്ധർവ്വന് ഇന്ന് 75-ാം പിറന്നാൾ

kj-yesudas-celebrates-his-75th-birthday-at-kollur-mookambika-temple

കൊച്ചി: മലയാളത്തിൻറെ ഗാനഗന്ധർവ്വന് ഇന്ന് 75-ാം പിറന്നാൾ.പതിവ് തെറ്റിക്കാതെ ഇത്തവണയും യേശുദാസ് ഭാര്യ പ്രഭ യേശുദാസിനോടൊപ്പം മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി. പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സംഗീതാരാധന നടത്തുന്നുണ്ട്. മകനും ഗായകനുമായ വിജയ്‌ യേശുദാസിനൊപ്പമാണ് യേശുദാസ് മൂകാംബികയിൽ സംഗീതാർച്ചന നടത്തുക. പുലര്‍ച്ചെ ക്ഷേത്രത്തില്‍ തൊഴാനെത്തിയ യേശുദാസ് ചണ്ഡികാ ഹോമത്തിനുശേഷം സരസ്വതി മണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനിരുത്തും. ഉച്ചയ്‌ക്ക്‌ സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കും ഭക്ഷണം. ഇന്നലെ വൈകിട്ടു തന്നെ ഭാര്യ പ്രഭയ്‌ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം യേശുദാസ്‌ കൊല്ലൂരിലെത്തിയിരുന്നു. 1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയിലാണ് കെ. ജെ. യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസ് ജനിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ അഗ്രഗണ്യനായ പിതാവിന്റെ ശിക്ഷണത്തില്‍ പന്ത്രണ്ടാം വയസ്സിൽ ആദ്യ കച്ചേരി അവതരിപ്പിച്ചു. 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്. ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിനു വേണ്ടി എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. സംഗീതരംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, മറ്റെല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു യേശുദാസിൻറെ സംഗീത പഠനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News