Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ശരീരത്തിലെ മുറിവുകള്‍ മരണകാരണമല്ലെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ട്.മുറിവുകള്‍ക്ക് 12 മണിക്കൂര്‍ മുമ്പു മുതല്‍ നാലു ദിവസം വരെ പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.മരണസമയത്ത് സുനന്ദക്ക് മരണത്തിലേക്ക് നയിക്കാവുന്ന തരത്തില്‍ ഗുരുതരമായ അസുഖങ്ങളൊന്നുമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിഷം അകത്ത് ചെന്നായിരുന്നു മരണം എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണം അസ്വാഭാവികമായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുറിവുകള്‍ എങ്ങനെയുണ്ടായെന്ന് ഡോക്ടര്‍മാര്‍ ഡല്‍ഹി പോലീസിനോട് ആരാഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വിഎസ് ബാസിയാണ് കൊലപാതകമാണെന്ന് സ്ഥിരികരിച്ചത്. കൊലക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മരണം നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ തരൂരും സുനന്ദയും വഴക്കുണ്ടായി എന്ന് വ്യക്തമായ സാഹചര്യത്തിൽ തരൂരിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും.അതേസമയം, ശശി തരൂരിന്റെ സഹായി നാരായൺ സിംഗിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സുനന്ദയുടെ മകൻ ശിവ് മേനോനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. പാക്കിസ്ഥാൻ പത്രപ്രവർത്തക മെഹർ തരാറിന്റെ മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു. സുനന്ദയുടെ സുഹൃത്ത് സുനിൽ എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്.
–
Leave a Reply