Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ജാവ കടലില്‍ തകർന്നു വീണ എയര്‍ എഷ്യാ വിമാനത്തിൻറെ പ്രധാനഭാഗം കണ്ടെത്തി. സിംഗപൂരില്‍ നിന്നുള്ള യന്ത്രമനുഷ്യന് എടുത്ത ചിത്രത്തില്‍ നിന്നാണ് വിമാനത്തിന്റെ പ്രധാന ഭാഗം കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട വിമാനത്തിന്റെ ഭാഗംതന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘം പകർത്തിയിട്ടുള്ള എയര്‍ ഏഷ്യ വിമാനത്തിന്‍െറ പരസ്യവാചകമായ നൗ എവരിവണ്‍ കേന് ഫൈ്ള എന്ന എഴുത്ത് വ്യക്തമായി കാണുന്ന ചിത്രം സിംഗപ്പൂര്‍ പ്രതിരോധ മന്ത്രി എങ് ഹെന് ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഫ്യൂസലേജ് എന്ന് വിളിക്കപ്പെടുന്ന വിമാനത്തിന്റെ ഈ പ്രധാന ഭാഗം പുറത്തെടുക്കുന്നതോടെ ശേഷിക്കുന്ന മൃതദേഹങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ച തന്നെ ഇത് കണ്ടിരുന്നെങ്കിലും ഇന്നലെയോടെയാണ് സ്ഥിരീകരണമായത്. ഈ ഭാഗം കപ്പലുകള്‍ ഉപയോഗിച്ച് കര്യ്ക്കെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 28നായിരുന്നു എയര്‍ഏഷ്യ വിമാനം ക്വിസെഡ് 8501 കാണാതായത്. ജീവനക്കാരും യാത്രക്കാരുമടക്കം 162 പേരാണ് ഇതിലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടു. ഇതുവരെ 50 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്.അവശേഷിച്ചവര്‍ കടലിനടിയിലുള്ള പ്രധാനഭാഗത്തിനുള്ളില് കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്സില്‍നിന്നുള്ള സിഗ്നലുകള്‍ കഴിഞ്ഞ ദിവസമാണ് തെരച്ചില്‍ നടത്തുന്നവര്‍ക്കു ലഭിച്ചത്.
–
–

–

Leave a Reply