Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 12:30 am

Menu

Published on January 16, 2015 at 10:18 am

കശ്മീരില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

5-terrorists-killed-in-jk-operation

ഷോപ്പിയാന്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍  ജില്ലയില്‍ അഞ്ച് ലഷ്‌കറെ തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാന്‍ മേഖലയിലെ വനത്തിനുള്ളിലുള്ള കുടിലുകളില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന സൂചനയെത്തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം കിട്ടയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. സുരക്ഷാസേനയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച സോപുരില്‍ എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ വധിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News