Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: സുനന്ദാ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശശി തരൂരിന് നോട്ടീസ്. നാളെയോ മറ്റെന്നാളോ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസാണ് നോട്ടീസ് അയച്ചത്. സിആര്‍പിസി 160ാം വകുപ്പ് പ്രകാരമാണ് തരൂരിന് നോട്ടീസ് അയച്ചിരിക്കുന്നത്.ഇപ്പോള്‍ ബംഗളൂരിലുള്ള ശശി തരൂര്‍ ഡല്‍ഹിയില്‍ എത്തിയാലുടന്‍ അന്വേഷണവുമായി സഹകരിക്കാനാണ് ഡല്‍ഹി പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ ഇതുവരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പലരുടെയും മൊഴികളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇപ്പോള്‍ ശശി തരൂരിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചിരിക്കുന്നത്.ഈ മാസമാദ്യമാണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.അസ്വാഭാവികമരണമാണെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Leave a Reply