Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ആകെയുള്ള 232 ഇനങ്ങളില്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയായ അവസാന നിമിഷത്തോടടുക്കുമ്പോൾ 899 പോയന്‍റുമായി പാലക്കാടാണ് സ്വര്‍ണക്കപ്പിനരികെ എത്തിനില്‍ക്കുന്നത്. വര്‍ഷങ്ങളായി കൈവശം വെച്ച് തങ്ങളുടെ അവകാശമായി മാറിയ ഒന്നാം സ്ഥാനം വിട്ടുനല്‍കില്ളെന്ന വാശിയില്‍ ആതിഥേയരായ കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്; 892 പോയിന്റ്. മൂന്നാം സ്‌ഥാനത്തുള്ള തൃശൂരിന് 884 പോയിന്റാണുള്ളത്. കഴിഞ്ഞവര്‍ഷം പാലക്കാടിനെ അവരുടെ തട്ടകത്തില്‍ ഫോട്ടോഫിനിഷില്‍ മറികടന്നാണ് കോഴിക്കോട് ജേതാക്കളായത്. തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിനാണ് ഇക്കുറി ആതിഥേയനഗരം പോരാടുന്നത്.അപ്പീലുകളുടെ അനിയന്ത്രിതമായ വരവാണ് ഈ മേളയെ പ്രത്യേകം ശ്രദ്ധേയമാക്കുന്നത്. ആയിരത്തി നാനൂറിലധികം അപ്പീലുകളാണ് അന്‍പത്തിയഞ്ചാം സ്‌കൂള്‍ കലോത്സവത്തില്‍ വന്നത്. പല ഇനങ്ങളും പകല്‍ വെളിച്ചത്തില്‍ തുടങ്ങി പാതിരാവും കഴിഞ്ഞ് പിറ്റേന്നാണ് അവസാനിച്ചത്. കലോത്സവത്തില്‍ കിരീടം ആര്‍ക്കെന്നറിയാന്‍ അവസാനനിമിഷംവരെ കാക്കേണ്ടി വരും.വൈകിട്ട് നാലിന് സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജയറാം, ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.അടുത്ത മേള എറണാകുളത്താണ് നടക്കുന്നത്.
പോയന്‍റ് നില
പാലക്കാട്- 899
കോഴിക്കോട്- 892
തൃശൂര്‍- 884
കണ്ണൂര്‍- 872
മലപ്പുറം- 857
എറണാകുളം- 852
Leave a Reply