Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 22, 2015 at 9:54 am

കലാകിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു

kozhikode-palakkad-share-gold-cup-in-kalolsavam

കോഴിക്കോട്: അമ്പത്തിയ‌ഞ്ചാമത് സംസ്ഥാന കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ  അതിഥികളായ  പാലക്കാടും ആതിഥേയരായ കോഴിക്കോടും  കലാകിരീടം  പങ്കിട്ടു.അവസാന നിമിഷം വരെ നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ 916 പോയിന്റുകളോടെയാണ്‌ ഇരുവരും കിരീടം പങ്കുവെച്ചത്‌. 899 പോയന്റ് നേടിയ തൃശ്ശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത് നാലാം തവണയാണ് രണ്ട് ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. തുടര്‍ച്ചയായി ഒമ്പതാം തവണ കിരീടം നിലനിര്‍ത്തി കോഴിക്കോട് മറ്റൊരു റെക്കോഡും സ്ഥാപിച്ചു.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ഗുരുകുലം സ്‌കൂള്‍ ഒന്നാമതെത്തി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളും ഒന്നാമതെത്തി.മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന സമാപന ചടങ്ങ് നടൻ ജയറാം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷത വഹിച്ചു.  സമാപന ചടങ്ങിൽ മന്ത്രി എംകെ മുനീർ, ആഷിഖ് അബു, റിമ കല്ലിങ്കൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. അടുത്ത വര്‍ഷം എറണാകുളത്ത് വെച്ചു നടക്കും.

Loading...

Comments are closed.

More News