Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 3:27 am

Menu

Published on January 23, 2015 at 4:19 pm

പത്മ പുരസ്കാരം; അമൃതാനന്ദമയിയും ബാബാ രാംദേവും അന്തിമ പട്ടികയിൽ

ramdev-amritanandamayi-devi-to-get-padma-awards

ന്യൂഡല്‍ഹി: പത്മാപുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ അമൃതാനന്ദമയിയും, യോഗ ഗുരു ബാബ രാം ദേവും ഇടം പിടിച്ചതായി സൂചന. 148 പേരാണ് അന്തിമ പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആത്മീയ മേഖലയില്‍ നിന്ന് അമൃതാനന്ദമയി, ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരും കായിക മേഖലയില്‍ നിന്ന് സുശീല്‍ കുമാര്‍, പി വി സിന്ധു, അരുണ്‍ സിന്‍ഹ, സര്‍ദാര്‍ സിങ്, ശശി കിരണ്‍ തുടങ്ങിയവരും സിനിമാ മേഖലയിൽ നിന്ന് അമിതാഭ് ബച്ചന്‍, രജനീകാന്ത്, ദിലീപ് കുമാര്‍, സഞ്ജയ് ലീലാ ബന്‍സാലി, പ്രസൂണ്‍ ജോഷി എന്നിവരും അന്തിമ പട്ടികയിലുണ്ട്. ഇവരെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, എല്‍ സുബ്രഹ്മണ്യം, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി തുടങ്ങിയവരും പട്ടികയിലുണ്ട്. ഞായറാഴ്ചയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. അവാർഡുകൾ റിപ്പബ്ലിക് ദിനത്തിൽ സമ്മാനിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News