Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂനെ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ്(94) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ പൂനെയിലെ ദീനനാഥ് മങ്കേശ്കര്‍ ആശുപത്രിയിലാണ് അന്ത്യം. ഈ മാസം ആദ്യമാണ് അദ്ദേഹത്തെ പൂനെയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില ക്രമേണ മോശമായതിനെ തുടർന്ന് വെറ്റിലേറ്ററിന്റെ സഹായത്താൽ ജീവന്നിലനിര്ത്തി വരികയായിരുന്നു. മഗ്സസെ പുരസ്കാരം, പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കാര്‍ട്ടൂണ്‍ ‘ദ കോമണ്മാന്’ ആണ്. മുംബൈയിലെ ‘ഫ്രീ പ്രസ് ജേര്‍ണലി’ ലാണ് മുഴുസമയ കാര്‍ട്ടൂണിസ്റ്റായി ലക്ഷ്മണ് ജോലി തുടങ്ങിയത്. 1921 ല്‍ കര്‍ണ്ണാടകയിലെ മൈസൂരില്‍ ജനിച്ച രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മണ് മാതാപിതാക്കളുടെ ആറു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. ലക്ഷ്മണിന്റെ മൂത്ത സഹോദരരില്‍ ഒരാളായ ആര്.കെ. നാരായണ്‍ ഇന്ത്യയിലെ പ്രശസ്ത ഇംഗ്ലിഷ് നോവലിസ്റ്റുകളില്‍ ഒരാളാണ്. സ്കൂള്‍ പഠനകാലത്ത് അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചതോടെയാണ് വര കാര്യമായെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് പുനെയില്‍ നടക്കും.
Leave a Reply