Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ അതികായകര്‍ ഫേസ്ബുക്ക് വീണ്ടും പ്രവര്‍ത്തന രഹിതമായി. ഇന്ത്യന്‍ സമയം രാവിലെ 11.50 ഓടെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്ക് തുറക്കുമ്പോള്‍, ചില തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പരിഹരിച്ചു വരികയാണെന്നുമുള്ള സന്ദേശമാണ് ലഭിക്കുന്നത്. ഫേസ്ബുക്ക് മാത്രമല്ല ഇൻസ്റ്റഗ്രാമും ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇതേ കുറിച്ചുള്ള പോസ്റ്റുകൾ ഇതിനോടകം തന്നെ ട്വിറ്ററിലും മറ്റും വന്നു കഴിഞ്ഞു. അപ്രതീക്ഷിതമായി ഫേസ്ബുക്ക് ഡൗണായത് ഉപഭോക്താക്കളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ജൂണ്‍ 19 നും ആഗസ്ത് ഒന്നിനുമാണ് ഇതിന് മുമ്പ് ഫേസ്ബുക്ക് തുടര്‍ച്ചയായി രണ്ട് തവണ പണിമുടക്കിയത്. എന്നാൽ ഇത്ര നേരം പണിമുടക്കുന്നത് ഇത് ആദ്യമാണെന്ന് വേണം കരുതാൻ.
–
Leave a Reply