Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമന്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കഴുത്തറുത്ത് വധിക്കുമെന്ന് ഐസിസ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ഐസിസ് ഒടുവിൽ പുറത്ത് വിട്ട വീഡിയോയിലാണ് ഒബാമയ്ക്കെതിരെയുള്ള ഈ ഭീഷണി. ജോര്‍ദാന്‍ തടവിലാക്കിയ തങ്ങളുടെ വനിത പോരാളിയെ വിട്ടുകിട്ടണമെന്നാണ് അവരുടെ ആവശ്യം. ഒബാമയെ വൈറ്റ് ഹൗസിലെത്തി കഴുത്തറുക്കുമെന്നും അമേരിക്കയെ മുസ്ലീം കോളനിയാക്കുമെന്നുമാണ് ഐസിസിൻറെ വീഡിയോയിൽ പറയുന്നത്. 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നാണ് ഭീകരർ പറയുന്നത്. ഐസിസിന്റെ പിടിയിലുള്ള ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും അമേരിക്ക ഈ ഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നത്.
Leave a Reply