Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:10 pm

Menu

Published on January 29, 2015 at 2:21 pm

കൊച്ചിയില്‍ മാവോയിസ്റ്റ് ആക്രമണം

maoist-attack-on-nhai-office-in-kochi

കൊച്ചി: കൊച്ചിയില്‍ മാവോയിസ്റ്റ് ആക്രമണം നടന്നതായി റിപ്പോർട്ട്. ഇന്നു രാവിലെ 8.45 നും ഒമ്പതു മണിക്കുമിടയിൽ സൗത്ത് കളമശേരിയിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഓഫീസിലെ ഫയലുകളില്‍ ചിലതിന് തീവെക്കുകയും മറ്റുള്ളവ വലിച്ചു വാരിയിടുകയും ചെയ്തു. സംഭവ സ്ഥലത്തു നിന്നും മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്രാജിത്വം തുലയട്ടെ, ചുങ്ക പാത തുലയട്ടെ, ദേശീയ പാതയുടെ പേരിലുള്ള കുടിയൊഴിക്കല്‍ അവസാനിപ്പിക്കുക, റോഡ് സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടു കുടിയ ലഘുലേഖകളാണ് കണ്ടെടുത്തത്. രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് അക്രമിക്കപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ ഞായറാഴ്ച വയനാട്ടിലെ കെടിഡിസി ഹോട്ടല്‍ മാവോയിസ്റ്റ് അടിച്ചു തകര്‍ത്തിരുന്നു. അവിടെ നിന്നും ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ലഘുലേഖകളും പോലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News