Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ നൈജീരിയന്‍ സ്വദേശിയായ കുട്ടിക്ക് എബോള രോഗബാധയെന്ന് സംശയം.കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ന്യൂമോണിയയ്ക്ക് ചികില്‍സ തേടിയാണ് കുട്ടിയും മാതാപിതാക്കളും കേരളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ മെഡിക്കല്‍ ഡെസ്കില്‍ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് രോഗ ലക്ഷണം കണ്ടത്. തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറലാസ്പത്രിയിലേക്ക് കൂടുതല്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. എന്നാൽ രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.വിദഗ്ധ പരിശോധനകള്‍ നടന്നുവരികയാണ്.
Leave a Reply