Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 5:21 pm

Menu

Published on February 2, 2015 at 1:03 pm

ദേശീയ ഗെയിംസിന്റെ ആദ്യദിനത്തിൽ കേരളത്തിന് ആറ് മെഡല്‍

kerala-dominates-opening-day-of-national-games-with-2-gold-medals

തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിൻറെ ആദ്യദിനത്തിൽ കേരളം ആറ് മെഡലുകൾ സ്വന്തമാക്കി. ഇതില്‍ അഞ്ചും നേടിയത് നീന്തല്‍ കുളത്തില്‍ നിന്നാണ്. രണ്ടു സ്വര്‍ണമുള്‍പ്പെടെ അഞ്ചു മെഡലുകൾ നേടിയ കേരളം രണ്ടാം സ്ഥാനത്താണുള്ളത്. ആറ് സ്വർണവും ഒരു വെള്ളിയുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്തുള്ളത്. നീന്തൽ കുളത്തിൽ ഇന്നലെ കേരളത്തിന് വേണ്ടി താരമായത് റെയിൽവേയ്സിൽ നിന്നെത്തിയ സാജൻപ്രകാശാണ്. പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ വെള്ളി നേടിത്തുടങ്ങിയ സാജൻ പ്രകാശ് തൊട്ടുപിന്നാലെ 100 മീറ്റർ ബട്ടർഫ്ളൈസിൽ സ്വർണം നേടി. സ്വർണം നേടിയ 4 X 100 മീറ്റർ റിലേ ടീമിലും സാജൻ അംഗമായി. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ളൈസിൽ പൂജ ആർ. അൽവയും ഗുൽനാസ് റവൂഫ്, ജോമി ജോർജ്ജ്, പ്രിയ ചന്ദ്രൻ, സന്ധ്യ സിന്ധു എന്നിവരടങ്ങിയ 4 x 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമും കേരളത്തിനായി വെങ്കലം നേടി. തൃശൂരിൽ നടന്ന 56 കിലോഗ്രാം പുരുഷ വിഭാഗം ഭാരദ്വഹനത്തിൽ കേരളത്തിനായി മോഹനസുന്ദരം ഷൺമുഖം വെങ്കലം നേടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News