Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന് നടക്കും.നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ പലിശ നിരക്കിൽ കുറവു വരുത്താൻ റിസർവ്വ് ബാങ്ക് തയാറാകുമോയെന്നാണ് കമ്പോളം ഉറ്റുനോക്കുന്നത്. സാമ്പത്തിക വളര്‍ച്ച മെച്ചപ്പടുത്താന്‍ പലിശ നിരക്ക് കുറക്കുന്ന നടപടി റിസര്‍വ് ബാങ്ക് തുടര്‍ന്നേക്കാമെന്നും ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ കരുതുന്നുണ്ട്. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ തോത് ഏതാണ്ട് പൂജ്യമാണ്. റീട്ടെയില്‍ പണപ്പെരുപ്പ തോത് 5 ശതമാനത്തിനരികിലും. ഇതെല്ലാം പലിശ കുറക്കാന്‍ അനുകൂല ഘടകങ്ങളാണെന്നാണു വിലയിരുത്തല്‍.എന്നാല്‍, റിപ്പോ നിരക്കില്‍ ജനവരി 15നു റിസര്‍വ് ബാങ്ക് അപ്രതീക്ഷിത കുറവ് വരുത്തിയിരുന്നു. ഇന്നത്തെ അവലോകന യോഗം വരെ കാത്തു നില്‍ക്കാതെ കാല് ശതമാനം കുറവ് റിപ്പോ നിരക്കിലാണ് റിസര്‍വ് ബാങ്ക് അന്ന് പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്നു ചില ബാങ്കുകള്‍ നിക്ഷേപ വായ്പ പലിശ നിരക്കില്‍ ചെറിയ കുറവ് വരുത്തിയിരുന്നു. അതിനാല്‍ ഉടനടി മറ്റൊരു നിരക്ക് കുറക്കലിന് റിസരവ് ബാങ്ക് തയ്യാറാകില്ലെന്ന നിലപാടുള്ളവരാണ് സാമ്പത്തിക വിദഗ്ധരില്‍ ഭൂരിപക്ഷവും. മാത്രമല്ലെ ഈ മാസം 28നു കേന്ദ്ര ബജറ്റ് വരാനിരിക്കെ ബജറ്റിനു ശേഷമേ പലിശ കുറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കൂ എന്നും കരുതുന്നു.അതുകൊണ്ട് ഇന്നു നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറാകില്ലെന്നാണു സാമ്പത്തിക മേഖലയിലെ ഭൂരിപക്ഷം ഏജന്‍സികളുടേയും സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
Leave a Reply