Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.കഴിഞ്ഞ ആറുമാസത്തിനിടെ പകുതിയോളമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞത്. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 56.49 രൂപയായി കുറഞ്ഞു. 46.01 രൂപയാണ് ഡീസലിന്റെ പുതിയ വില.കഴിഞ്ഞ ആഗസ്തിന് ശേഷം പെട്രോളിന് ഒന്‍പതുതവണ വിലകുറച്ചു. ഡീസല്‍വില ഒക്ടോബറിന് ശേഷം അഞ്ചുതവണയാണ് കുറച്ചത്. വിമാന ഇന്ധന വിലയില്‍(എ.ടി.എഫ്) കഴിഞ്ഞദിവസം കുറവു വരുത്തിയതോടെ ഡീസലിനും താഴെ എത്തിയിരുന്നു. നിലവല്‍ എ.ടി.എഫ് വില ലിറ്ററിന് 46.51 രൂപയാണ്.നവംബറിന് ശേഷം പെട്രോള്‍ ലിറ്ററിന് 7.75 രൂപയും ഡീസലിന് 7.50 രൂപയും സര്‍ക്കാര്‍ തീരുവ കൂട്ടിയതാണ് അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങളിലെത്താതിരിക്കാന്‍ കാരണം. അന്താരാഷ്ട്രവിപണിയില്‍ വീപ്പയ്ക്ക് 53 ഡോളറാണ് നിലവില്‍ അസംസ്‌കൃത എണ്ണവില.
Leave a Reply