Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 9:23 am

Menu

Published on February 4, 2015 at 2:28 pm

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കാസ്‌കറെ അറസ്റ്റില്‍

dawood-ibrahims-brother-iqbal-kaskar-arrested-for-alleged-extortion

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിൻറെ സഹോദരന്‍ ഇക്ബാല്‍ കാസ്‌കറെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. റിയല്‍ എസ്‌റ്റേറ്റ് ഏജന്റിനെ ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഇക്ബാല്‍ കാസ്‌കറെയ്ക്കൊപ്പം രണ്ട് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇക്ബാലും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്ന എസ്റ്റേറ്റ് ഏജന്റ് സലീം ശൈഖിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദക്ഷിണ മുംബൈയിലെ പക്‌മോഡിയ സ്ട്രീറ്റില്‍ ദമര്‍വാല കെട്ടിടത്തിൽ വെച്ചാണ് സംഭവം നടന്നത്. 2003ൽ യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ആളാണ് ദാവൂദിൻറെ അഞ്ച് സഹോദരങ്ങളിൽ ഒരാളായ കസ്‌കർ. മുമ്പ് ഒരു കൊലപാതക കേസിലും ഭൂഇടപാട് കേസിലും ഇയാൾ പ്രതിയായിരുന്നെങ്കിലും 2007ൽ കോടതി വെറുതെ വിടുകയായിരുന്നു. കസ്‌കറിനെതിരെ ബൈക്കുള്ള സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും സംഭവം നടന്നത് ജെ.ജെ പൊലീസ് പരിധിയിലായതിനാൽ കേസ് അവിടേയ്ക്ക് മാറ്റിയിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published.

More News