Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമാന്‍: ഐ.എസ് ഭീകരർക്കെതിരെ ജോര്‍ദാന്‍ അതിശക്തമായ ഭീകരാക്രമണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ജോര്‍ദാന്‍ വ്യോമസേന പൈലറ്റ് മഅസ് അല്‍ കസ്സാസ് ബീഹിനെ ചുട്ടുകൊന്നതിന് പ്രതികാരമായാണ് ഐ.എസ് ഭീകരർക്കെതിരെ ജോര്‍ദാന്‍ യുദ്ധം പ്രഖ്യാപിച്ചത്. ഐ.എസ് ഭീകരതക്കെതിരെയുള്ള പേരാട്ടത്തില്‍ ജോര്‍ദാന്‍ സേനയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് അബ്ദുള്ള രണ്ടാമന്‍ രാജാവ് വ്യോമാക്രമണത്തിന് നേരിട്ട് നേതൃത്വം നൽകും. ഇന്ന് വരെ കാണാത്ത ഒരു തിരിച്ചടിയായിരിക്കും ഐ.എസിന് നൽകുകയെന്ന് അബ്ദുള്ള രണ്ടാമന്‍ രാജാവ് അറിയിച്ചു. തൻറെ മകൻറെ രക്തത്തിന് പകരം വീട്ടണമെന്നും രാജ്യത്തിന്റെ യശസ്സ് ഉയർത്താൻ അത് അത്യാവശ്യമാണെന്നും പൈലറ്റിൻറെ പിതാവ് ആവശ്യപ്പെട്ടിരുന്നു. പൈലറ്റിൻറെ കൊലപാതകത്തിന് പ്രതികാരമായി തടവിലായിരുന്ന ഭീകരവനിത സാജിദ റിഷാവിയെയും മറ്റൊരു ഭീകരനെയും ജോർദ്ദാൻ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ആരംഭിച്ചത്.
Leave a Reply