Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 5:27 pm

Menu

Published on February 7, 2015 at 10:52 am

ലാലിസം വിവാദം; പണം തിരികെ വാങ്ങില്ലെന്ന തീരുമാനത്തിൽ ഉറച്ച് മോഹൻലാൽ

oommen-chandy-and-thiruvanchoor-visited-mohanlal

കൊച്ചി:ദേശീയ ഗെയിംസിലെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം വിവാദമായതിനെ തുടര്‍ന്ന് മടക്കിനല്‍കിയ പ്രതിഫലത്തുക തിരികെ വാങ്ങില്ലെന്ന തീരുമാനത്തിൽ ഉറച്ച് മോഹൻലാൽ. മോഹന്‍ലാലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇന്നു രാവിലെ 7 മണിക്ക് മോഹന്‍ലാലിന്‍റെ തേവരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മോഹന്‍ലാല്‍ തിരിച്ചയച്ച1.63 കോടി രൂപ എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ സർക്കാർ. ലാല്‍ പണം മടക്കി വാങ്ങാത്ത സാഹചര്യത്തില്‍ ഈ പണം ഏതെങ്കിലും പദ്ധതിക്ക് വിനിയോഗിക്കുമെന്ന് തിരുവഞ്ചൂർ അറിയിച്ചു. പദ്ധതി എതെന്ന് മോഹൻലാലിന് നിർദ്ദേശിക്കാമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയെ കുറിച്ച് വലിയ ആക്ഷേപമാണ് ഉയര്‍ന്നത്. ഇതിൽ മോഹന്‍ലാലിന് വേദനയുണ്ടായിട്ടുണ്ടെന്നും തിരുവഞ്ചൂർ അറിയിച്ചു. ലാലിസത്തിൻറെ പേരിൽ വിവാദമുണ്ടായതിൽ മോഹൻലാലിനോട് സർക്കാർ ഖേദപ്രകടനവും നടത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News