Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടൺ: സിറിയയില്‍ ഐ.എസ് ഭീകരരുടെ പിടിയിലായിരുന്ന യു.എസ് വനിത കെയ് ല മുല്ലര്‍ കൊല്ലപ്പെട്ടതായി അമേരിക്കയുടെ സ്ഥിതീകരണം. സിറിയയിലെ റാഖ പട്ടണത്തില്‍ ജോര്‍ദ്ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുള്ളര്‍ കൊല്ലപ്പെട്ടതായി ഭീകരര്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും അമേരിക്ക ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. മുള്ളറുടെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ബാറക്ക് ഒബാമ അനുശോചനം രേഖപ്പെടുത്തി. 2013ലാണ് സിറിയയില്‍ അലപ്പോയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കെയ് ല മുള്ളറെ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. എച്ച്.ഐ.വി പ്രതിരോധം അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി വടക്കേ ഇന്ത്യയിലും ഇസ്രായേല്‍ ^ഫലസ്തീന് മേഖലകളിലും കെയ് ല പ്രവര്‍ത്തിച്ചിട്ടുണ്ട്.
Leave a Reply