Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരമേറ്റ ആം ആദ്മി സർക്കാരിൻറെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏഴംഗ മന്ത്രിസഭ യോഗം ചെരുന്നത്. നേരത്തേ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ശനിയാഴ്ച്ച തന്നെ ചേരാനിരുന്ന മന്ത്രിസഭാ യോഗം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കടുത്ത പനിയായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ അസുഖം മാറിയതായും ഇന്ന് താന്‍ ഓഫീസിലെത്തുമെന്നും കെജ്രിവാള് ട്വിറ്ററിലൂടെ അറിയിച്ചു. സൗജന്യ കുടിവെള്ളം, പകുതി നിരക്കില്‍ വൈദ്യുതി, എല്ലാവര്ക്കും വീട് തുടങ്ങിയ ജനപ്രിയവാഗ്ദാനങ്ങള്‍ നടപ്പാലാക്കുന്നതില് ഇന്ന് നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാകും. മുന്‍ കെജ്രിവാള് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ അഴിതിക്കെതിരെയുള്ള ടോള്‍ ഫ്രീ നമ്പര്‍ ഇത്തവണയും ഏര്‍പ്പെടുത്തുമെന്നാണ് സൂചന. പ്രതിദിനം 700 ലിറ്റര്‍ കുടിവെള്ളം സൗജന്യമാക്കുമെന്നും വൈദ്യുതി നിരക്ക് പകുതിയാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എഎപി വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച തീരുമാനവും ഇന്നുണ്ടായേക്കും. ഏഴംഗ കെജ്രിവാള് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായ കെജ്രിവാളിന് വകുപ്പുകളൊന്നുമില്ല. എല്ലാ മന്ത്രിമാരുടെയും മേല്‍നോട്ടം അദ്ദേഹം വഹിക്കും. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ് നഗരവികസനം, ധനകാര്യം, വിദ്യാഭ്യാസം, ആസൂത്രണം, റവന്യൂ, വിജിലന്‍സ് തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല. ഈ മാസം 23, 24 തീയതികളില്‍ നിയമസഭാ യോഗം ചേരാനും ആലോചിക്കുന്നുണ്ട്. ++
Leave a Reply