Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 1:38 am

Menu

Published on February 21, 2015 at 10:55 am

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ അന്തരിച്ചു

communist-leader-govind-pansare-is-dead

മുംബൈ: അജ്ഞാതരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുതിര്‍ന്ന സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ അന്തരിച്ചു. 82 വയസ്സായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയില്‍ ടോള്‍ പിരിവിനെതിരെ സമരം നയിക്കുന്നയാളാണ് പൻസാരെ. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരി നടത്തുകയായിരുന്ന പന്‍സാരെയെയും ഭാര്യ ഉമയെയും ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആളുകൾ ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഗുരുതരാവസ്ഥയിലായിരുന്ന പന്‍സാരെയെ വെള്ളിയാഴ്ച വൈകുന്നേരമാണ് വിദഗ്ധ ചികിത്സക്കായി ബ്രീച്ച് കാന്‍ഡിയില്‍ പ്രവേശിപ്പിച്ചത്.പരിക്കേറ്റ ഉമ കോലാപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളുടെ രേഖാചിത്രം തയാറാക്കി വരുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News