Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 6:46 am

Menu

Published on February 23, 2015 at 12:10 pm

ഓസ്കര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : ബേഡ്മാന്‍ മികച്ച ചിത്രം: എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടന്‍, ജൂലിയാന മൂര്‍ നടി

oscar-winners-list-in-full

ലോസ്ആഞ്ചല്‍സ്: 87ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.  മികച്ച ചിത്രമായി ബേഡ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ജീവിതം ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എഡ്ഡി റെഡ്മെയന്‍ മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ജൂലിയന്‍ മൂര്‍ നേടി. മികച്ച സംവിധാനത്തിനുള്ള ഒാസ്കർ പുരസ്കാരം അലജാൻഡ്രോ ഇനാരിട്ടുവ് (ബേഡ്മാൻ) നേടി. മികച്ച സഹനടനുള്ള പുരസ്കാരം ജെ.കെ. സിമ്മൺസിന് (വിപ്ളാഷ്) ലഭിച്ചു. മികച്ച സഹനടിക്കുള്ള ഓസ്കര്‍ പട്രീഷ്യ ആര്‍ക്കെറ്റിന് (ബോയ്ഹുഡ്) ലഭിച്ചു. മികച്ച വിദേശ ചിത്രത്തിനുള്ള ഒാസ്കർ പുരസ്കാരം പോളിഷ് ചിത്രമായ ‘ഇഡ’ നേടി.  ഹിഡയാണ് മികച്ച വിദേശ ഭാഷാ ചിത്രം. ഈ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ ചിത്രം ലഞ്ച് ബോക്സിന് പുരസ്കാരം നേടാനായില്ല. ലണ്ടനിലെ റോയൽ ഓപ്പറാ ഹൗസിലാണ് പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടന്നത്.

ഓസ്കാർ പുരസ്കാര ജേതാക്കൾ

മികച്ച സഹനടന്‍-ജെ.കെ സിമ്മണ്‍സ്(ചിത്രം-വിപ്‌ലാഷ്)
മികച്ച സഹനടി-പാട്രീഷ്യ ആര്‍ക്കെറ്റ്(ചിത്രം-ബോയ്ഹുഡ്)
തിരക്കഥ-ബേര്‍ഡ്മാന്‍
അവലംബിത തിരക്കഥ-ദി ഇമിറ്റേഷന്‍ ഗെയിം(ഗ്രഹാം മൂര്‍)
ഡോക്യുമെന്ററി ഫീച്ചര്‍-സിറ്റിസണ്‍ ഫോര്‍
സംഗീതം-ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍
ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം-ബെന്‍ വില്‍ക്കിന്‍സ്,തോമസ് കേര്‍ലി(ചിത്രം-വിപ്‌ലാഷ്)
ശബ്ദസംയോജനം-അമേരിക്കന്‍ സ്‌നൈപ്പര്‍
മികച്ച വിദേശഭാഷ ചിത്രം-ഇഡ
വസ്ത്രാലങ്കാരം-മിലേന കനോനെറോചിത്രം-ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
മേക്കപ്പ്-മാര്‍ക് കൂലിയര്‍, ഫ്രാന്‍സിസ് ഹനോണ്‍(ചിത്രം-ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം-ദി ഫോണ്‍കോള്‍
ഡോക്യുമെന്ററി-ക്രൈസിസ് ഹോട്ട്‌ലൈന്‍, വെറ്ററന്‍സ് പ്രസ് 1
വിഷ്വല്‍ ഇഫക്ട്‌സ്: ഇന്റര്‍സ്‌റ്റെല്ലര്‍
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം-ബിഗ് ഹീറോ 6
അനിമേറ്റഡ് ഫിലിം ഷോര്‍ട്ട്-ഫീസ്റ്റ്
ഛായാഗ്രഹണം-ഇമ്മാനുവല്‍ ലുബെസ്‌കി(ബേര്‍ഡ്മാന്‍)
പ്രൊഡക്ഷന്‍ ഡിസൈന്‍-ആദം സ്റ്റോക്‌ഹോസന്‍, അന്ന പിനോക്(ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News