Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെതിരെ ബെംഗളൂരു പൊലീസിൻറെ അറസ്റ്റ് വാറൻറ്. അതിവേഗത്തില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചുവെന്ന ബെംഗളൂരു സ്വദേശിയായ സുമൻറെ പരാതിയിലാണ് ഈ നടപടി. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ , കബന്‍പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘമെത്തിയാണ് അറസ്റ്റ് വാറന്റ് കൈമാറിയത്. ബെംഗളൂരുവില്‍ തെളിവെടുപ്പിനു പോയ തൃശ്ശൂര്‍ ടീം നിസാമിനെതിരെയുള്ള കേസുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് സുമനെ കാറിടിച്ച കേസും വെളിച്ചത്ത് വന്നത്. ആളെ തിരിച്ചറിഞ്ഞതോടെ ബെംഗളൂരു പോലീസ് നടപടികള്‍ വേഗത്തിലാക്കി . ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ബെംഗളൂരു പോലീസ് സംഘം വിയ്യൂര്‍ ജയിലിലെത്തിയത്.തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ നിസാം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.അതേ സമയം നിഷാമിന്റെ ഭാര്യ അമലിനെ പ്രതിയാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈകിട്ട് തൃശൂരിലെത്തുന്ന ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാവും തീരുമാനമെടുക്കുക.
Leave a Reply