Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: അദ്ധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ആറാം ക്ലാസുകാരന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.നവി മുംബൈയിലെ ന്യൂ ഹൊറൈസന്‍ പബ്‌ളിക് സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് സംഭവം.ആറാം ക്‌ളാസ് വിദ്യാര്‍ത്ഥി ഗൗരവ് കനക് (12) ആണ് സയന്‍സ് അദ്ധ്യാപിക വഴക്ക് പറഞ്ഞതിന് മനംനൊന്ത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്. ക്ലാസില്‍ മോശമായി പെരുമാറിയതിനാണ് വിദ്യാര്‍ഥിയെ സയന്‍സ് അധ്യാപിക താക്കീത് ചെയ്തത്. നാലാം നിലയിലുള്ള മുറിയുടെ ജനലിലൂടെ പുറത്തേക്ക് ചാടിയ ഗൗരവിനെ പെട്ടന്നു തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെഅടിസ്ഥാനത്തില്‍ കുട്ടിയെ ശാസിച്ച അധ്യാപികയെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
Leave a Reply