Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ: റഷ്യയിലെ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന പ്രതിപക്ഷ നേതാവുമായ ബോറിസ് നെമറ്റ്സോവ് (55) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. സെന്‍ട്രല്‍ മോസ്കോയിലെ ക്രെംലില്‍ മോസ്കോ നദിയുടെ സമീപമുള്ള പാലത്തിലൂടെ നടന്നുപോകുമ്പോള്‍ കാറിലെത്തിയ അജ്ഞാതര്‍ നെമറ്റ്‌സോവിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിൻറെ നേര്‍ക്ക് ഏഴ് തവണ കാറിലെത്തിയ സംഘം വെടിവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവിടെ വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. യുക്രയ്ന്‍ പോരാട്ടത്തിനെതിരെ പ്രകടനം നയിക്കാനിരിക്കെയാണ് നെമറ്റ്സോവ് കൊല്ലപ്പെട്ടത്. നെമറ്റ്‌സോവിൻറെ മരണത്തിൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ അനുശോചനം അറിയിച്ചു.നെമറ്റ്‌സോവുമായി ഏറ്റവും ഒടുവില്‍ നടന്ന ഒരു അഭിമുഖത്തിൽ പുടിൻ തന്നെ കൊല്ലുമെന്ന് ഭയമുണ്ടെന്ന് നെമറ്റ്‌സോവ് ആശങ്കപ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply