Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ:ഉത്തർപ്രദേശിൽ പന്നിപ്പനി ബാധിച്ച് 16 പേർ മരിച്ചു. യുപിയിൽ 55 പേർക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. എന്നാൽ, പന്നിപ്പനി പകരുവാൻ സാധ്യതയേറെയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ലക്‌നൗ നഗരത്തില്‍ മാത്രം പന്നിപ്പനി ബാധിച്ചവരുടെ എണ്ണം ഇതുവരെ 608 ആയി ഉയര്‍ന്നു.കോൺഗ്രസ് നേതാവായ കപൂർ ചന്ദ്ര സോൻകർ ബുധനാഴ്ച വൈകീട്ട് മരിച്ചു. ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നതോടു കൂടി കൂടുതല്‍ പേരിലേക്ക് പനി പടര്‍ന്നേക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതര്‍. ഇതിൻറെ ഭാഗമായി മിക്ക വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി നൽകിയിട്ടുണ്ട്.പൊതുവേ വേനലിൻറെ വരവോടെ എച്ച് വണ്‍ എന്‍ വണ്‍ വൈറസ് നശിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ അന്തരീക്ഷത്തില്‍ മെര്‍ക്കുറിയുടെ അളവിലുണ്ടായ കുറവും തണുത്ത കാറ്റോടുകൂടിയ ചാറ്റല്‍ മഴയും വൈറസിന് പുതുജീവന്‍ നല്‍കിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Leave a Reply